Home‎ > ‎India‎ > ‎

മാസ്‌ക്കുകളും ഹാന്റ് വാഷും വിതരണം ചെയ്തു

posted May 19, 2020, 3:36 AM by Knanaya Voice
കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ചുങ്കം മേഖലയിലെ ചുങ്കം ഗ്രാമത്തില്‍ പ്രിയദര്‍ശിനി ആര്‍ട്ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബുമായി സഹകരിച്ച് മാസ്‌ക്കുകളും ഹാന്റ് വാഷുകളും വിതരണം ചെയ്തു. 500 കുടുംബങ്ങള്‍ക്കാണ് മാസ്‌ക്കും ഹാന്റ് വാഷും ലഭ്യമാക്കിയത്. തൊടുപുഴ മുനിസിപ്പല്‍ ചെയര്‍ പേഴ്‌സണ്‍ സിസിലി ജോസ് വിതരണോദ്്ഘാടനം നിര്‍വ്വഹിച്ചു. കെ.എസ്.എസ്.എസ് ചുങ്കം മേഖല കോര്‍ഡിനേറ്റര്‍ ലിസി ചാക്കോ, സുരേഷ് രാജു. റ്റി.എം സേവ്യര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Comments