ഇടുക്കി: മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ ലാളിത്യവും നിഷ്‌കളങ്കതയും ആത്മീയ ചൈതന്യവും മാതൃകാപരമെന്ന് മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത. ആനിക്കുഴിക്കാട്ടില്‍ പിതാവിന്റെ കബറടക്ക ശുശ്രൂഷയില്‍ അനുസ്‌മരണ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ഹൈറേഞ്ചിലെ കോട്ടയം അതിരൂപതാംഗങ്ങളോട് അതീവതാത്‌പര്യം പ്രകടിപ്പിച്ചിരുന്ന ആനിക്കുഴിക്കാട്ടില്‍ പിതാവ് സമുദായത്തിന്റെ ഏത് ആവശ്യത്തിനും സദാസമീപസ്ഥനുമായിരുന്നു. ഹൈറേഞ്ച് ജനതയെ ഒന്നിച്ചു നിര്‍ത്തുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. കോട്ടയം അതിരൂപതയുടെ വലിയ സുഹൃത്തുമായിരുന്നു ആനിക്കുഴിക്കാട്ടില്‍ പിതാവെന്ന് മാര്‍ മൂലക്കാട്ട് പറഞ്ഞു. രണ്ടാംഘട്ട കബറടക്ക ശുശ്രൂഷയ്‌ക്ക് മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത മുഖ്യകാര്‍മികത്വം വഹിച്ചു. വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, പടമുഖം ഫൊറോനാ വികാരി ഫാ. ബെന്നി കന്നുവെട്ടിയേല്‍, തടിയമ്പാട് പള്ളി വികാരി ഫാ. ജോബിന്‍ പ്ലാച്ചേരിപ്പുറത്ത്, കെ.സി.സി. അതിരൂപതാ പ്രസിഡന്റ് തമ്പി എരുമേലിക്കര, സെക്രട്ടറി ബിനോയി ഇടയാടിയില്‍ തുടങ്ങിയവരും സംബന്ധിച്ചു. |