പി.കെ.എം. കോളേജ് സ്ഥാപക പിതാവും കോട്ടയം അതിരൂപത പ്രഥമ മെത്രപ്പോലീത്തയുമായ അഭിവന്ദ്യ കുര്യാക്കോസ് കുന്നശേരി പിതാവിൻ്റെ 3 മത് ചരമ വാർഷികവും അനുസ്മരണ പ്രഭാക്ഷണവും ഓൺലൈനായി സംഘടിപ്പിച്ചു. കോളേജ് പ്രോ. മാനേജർ ഫാ.ജോസ് നെടുങ്ങാടി ൻ്റെ അദ്ധ്യക്ഷതയിൽ കോട്ടയം അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ ഉദ്ഘാടനം ചെയ്തു. കോട്ടയം അതിരൂപത വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട് അനുസ്മരണ പ്രഭാഷണം നടത്തി. കോളേജ് സ്റ്റാഫ് അസോസിയേഷൻ സെക്രട്ടറി ഡോ. വീണാ അപ്പുക്കുട്ടൻ ആശംസയും കോളേജ് പ്രിൻസിപ്പാൾ ഡോ. ജെസി എൻ.സി. സ്വാഗതവും കോളേജ് ഐ.ക്യു.എ.സി. കോഡിനേറ്റർ ഡോ.രേഖാ കെ.ആർ.നന്ദിയും പറഞ്ഞു. |