കോട്ടയം: കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ മലങ്കര മേഖലയിലെ കുന്നംങ്കരി ഗ്രാമത്തിലെ കര്‍ഷക സംഘത്തില്‍ ഏത്തവാഴ വിത്തുകള്‍ വിതരണം ചെയ്തു. കര്‍ഷകര്‍ക്കും കാര്‍ഷിക മേഖലയ്ക്കും കുരുത്ത് പകരുന്നതിനായി കെ.എസ്.എസ്.എസിന്റെ നേതൃത്വത്തില്‍ വിഭാവനം ചെയ്ത് നടപ്പിലാക്കുന്ന പുതുജീവനം കാര്‍ഷിക വികസന പാക്കേജിന്റെ ഭാഗമായിട്ടാണ് ഏത്തവാഴ വിത്തുകള്‍ ലഭ്യമാക്കിയത്. കൂടാതെ ഭിന്നശേഷിയുള്ളവരുടെ ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടപ്പിലാക്കുന്ന കാരുണ്യദൂത് പദ്ധതി പ്രകാരം മേഖലയിലെ വെളിയനാട്, വാകത്താനം, പാച്ചിറ, കിടങ്ങറ എന്നീ ഗ്രാമങ്ങളിലെ ഭിന്നശേഷിയുള്ള വ്യക്തികള്‍ക്ക് പലവ്യജ്ഞന കിറ്റുകളും ലഭ്യമാക്കി. ഉപ്പ്, പഞ്ചസാര, തേയിലപ്പൊടി, മുളക് പൊടി, മഞ്ഞള്‍ പൊടി, മല്ലിപ്പൊടി, ജീരകം, കടുക്, പാമോയില്‍, കടല, പയര്‍, ആട്ട, റവ എന്നിവ ഉള്‍പ്പെടുന്ന കിറ്റുകളാണ് ലഭ്യമാക്കിയത്. |