Home‎ > ‎India‎ > ‎

മലബാര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി വീട് നിര്‍മ്മിച്ച് നല്‍കി

posted May 31, 2020, 11:56 PM by Knanaya Voice
മലബാര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി എറണാകുളം സൗഹൃദയ സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുമായി സഹകരിച്ച് വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയുടെ ഭാഗമായി വയനാട്ടിലെ എച്ചേം ഇടവകയിലെ റിഷിന്‍ മാത്യു കൈതവേലി ക്ക് നിര്‍മ്മിച്ചു നല്‍കിയ വീടിന്റെ കൂദാശ കര്‍മ്മം മലബാര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി സെക്രട്ടറി ഫാ.ബിബിന്‍ കണ്ടോത്ത് നിര്‍വഹിച്ചു . പദ്ധതിപ്രകാരം 5 ലക്ഷം രൂപയാണ് ഭവന നിര്‍മാണത്തിനായി നല്‍കിയത് . മാസ്സ് നടത്തിയ വെള്ളപ്പൊക്ക ദുരിതാശ്വാാസ പ്രവര്‍ത്തനങ്ങളുടെ നാലാം ഘട്ടമായിട്ടാണ് പ്രസ്തുത ഭവനം പണിതീര്‍ത്തിരിക്കുന്നത്.


Comments