ലോക് ഡൗണിൽ വീടുകളിൽ കഴിയുന്ന തെള്ളിത്തോട് ഇടവകയിലെ എല്ലാ ഭവനങ്ങളും സന്ദർശിച്ച് ക്ഷേമാന്വേഷണം നടത്തുവാനും ബുദ്ധിമുട്ടുകൾ മനസിലാക്കുവാനും KCC യൂണിറ്റ് ഭാരവാഹികൾ തയ്യാറായി, ഇടവകയിലെ എല്ലാ അംഗങ്ങൾക്കും സൗജന്യമായി മാസ്ക്കുകൾ വിതരണം ചെയ്യുവാനും സാധിച്ചു. ഞായർ തിങ്കൾ ദിവസങ്ങളായി നടന്ന ഇടവക സന്ദർശനത്തിനും മാസ്ക് വിതരണത്തിനും യൂണിറ്റ് ചാപ്ളയിൻ ഫാ. ജോൺ കണിയാർകുന്നേൽ, എ കെ സി സി മെമ്പർ ഷാജി കണ്ടച്ചാൻകുന്നേൽ, യൂണിറ്റ് പ്രസിഡൻ്റ് ജോൺസൺ പടിയാനിക്കൽ, യൂണിറ്റ് സെക്രട്ടറി ജോസ് മെത്താനത്ത് എന്നിവർ നേതൃത്വം നല്കി. |