Home‎ > ‎India‎ > ‎

ലാപ്‌ടോപ്‌ ഫോര്‍ ഓള്‍" പദ്ധതിയുമായി മടമ്പം പി. കെ. എം. കോളജ്‌ ഓഫ്‌ എഡ്യൂക്കേഷന്‍

posted Jun 20, 2020, 4:28 AM by Knanaya Voice
മടമ്പം: പി. കെ. എം. കോളജ്‌ ഓഫ്‌ എഡ്യൂക്കേഷനിലെ മുഴുവന്‍ അധ്യാപക വിദ്യാര്‍ത്ഥികള്‍ക്കും ലാപ്‌ടോപ്‌ എന്ന ലക്ഷ്യത്തോടെ ആരംഭിച്ച `ലാപ്‌ടോപ്‌ ഫോര്‍ ഓള്‍’ എന്ന പദ്ധതിയുടെ ഉദ്‌ഘാടനം കോളജ്‌ പ്രന്‍സിപ്പാള്‍ ഡോ. ജെസ്സി എന്‍. സി, സ്റ്റുഡന്റ്‌ കോ-ഓര്‍ഡിനേറ്റര്‍ക്ക്‌ ലാപ്‌ടോപ്‌ നല്‍കി നിര്‍വഹിച്ചു. വിദ്യാഭ്യാസ മേഖലയില്‍ ഡിജിറ്റല്‍ പഠനത്തിന്‌ പ്രാധാന്യമേറുമ്പോള്‍ എല്ലാവരിലേക്കും ഡിജിറ്റല്‍ സാധ്യതകള്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഫിസിക്കല്‍ സയന്‍സ്‌ ഡിപ്പാര്‍ട്ട്‌മെന്റ്‌ ആണ്‌ പരിപാടിക്ക്‌ നേതൃത്വം നല്‍കിയത്‌. ഫിസിക്കല്‍ സയന്‍സ്‌ അസിസ്റ്റന്റ്‌ പ്രൊഫസര്‍ ഡോ. പ്രശാന്ത്‌ മാത്യു പദ്ധതി വിശദീകരിച്ചു. കോളജിന്റെ സില്‍വര്‍ ജൂബിലിയോട്‌ അനുബന്ധിച്ച്‌ ആരംഭിച്ച `ഷെയര്‍ യുവര്‍ സ്‌പെയര്‍’ എന്ന പദ്ധതിയുടെ ഭാഗമായി ആരംഭിച്ച ഈ പദ്ധതി 2 അധ്യാപക വിദ്യാര്‍ത്ഥികള്‍ക്കായി ലാപ്‌ടോപ്‌ നല്‍കിയാണ്‌ ആരംഭം കുറിച്ചത്‌. ചടങ്ങിന്‌ സ്റ്റുഡന്റ്‌ കോഡിനേറ്റര്‍ എബിന്‍ ജോസ്‌ സ്വാഗതവും, സരിക ചാക്കോ നന്ദിയും പറഞ്ഞു.
Comments