Home‎ > ‎India‎ > ‎

കുടുംബശാക്തീകരണ പദ്ധതി വ്യാപനവുമായി കെ.എസ്.എസ്.എസ്

posted May 20, 2020, 12:04 AM by Knanaya Voice
കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി കോവിഡ് - 19 വ്യാപന പശ്ചാത്തലത്തില്‍ സേവ് എ ഫാമിലി പ്ലാന്‍ ഇന്ത്യയുമായി സഹകരിച്ച് നടപ്പിലാക്കുന്ന കുടുംബശാക്തീകരണ പദ്ധതി വ്യാപിപ്പിക്കുന്നു. പുതുതായി 100 കുടുംബങ്ങളെക്കൂടി ഉള്‍പ്പെടുത്തിയാണ് പദ്ധതി വിപുലീക്കുന്നത്.  പദ്ധതിപ്രകാരം ഒരു കുടുംബത്തിന് ഒരു മാസം 900 രൂപാവച്ച് 6 വര്‍ഷത്തേയ്ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. കോവിഡ് 19 വ്യാപനം മൂലം ജോലിയും അതിലൂടെയുള്ള വരുമാനവും നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് പുതിയ വരുമാന പദ്ധതികള്‍ ആരംഭിക്കുന്നതിനും അതിലൂടെ സ്വയംപര്യാപ്തത നേടിയെടുക്കുന്നതിനും സാധിക്കും. പദ്ധതിയുടെ ഭാഗമായി വ്യക്തിത്വ വികസന ക്ലാസ്സുകളും നിത്യോപയോഗ വസ്തുക്കളുടെ നിര്‍മ്മാണത്തിനായുള്ള നിര്‍മ്മാണ പരിശീലനവും നല്‍കിവരുന്നു.
Comments