കോട്ടയം: കോട്ടയം അതിരുപതയുടെ സാമൂഹിക സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കോവിഡ് -19 പ്രതിരോധ പ്രവര്‍ത്തനങ്ങളോടനുബന്ധിച്ച് നടപ്പിലാക്കുന്ന കുടുംബമിത്ര പദ്ധതിയുടെ ഭാഗമായി പത്തനം തിട്ട ജില്ലയിലെ കുടുംബങ്ങള്‍ക്കായി ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്തു. പത്തനംതിട്ട ജില്ലയിലെ റാന്നി, ഇരവിപേരൂര്‍, കല്ലിശ്ശേരി, കറ്റോട്, കുറ്റൂര്‍, ഓതറ, തെങ്ങേലി, തിരുവന്‍വണ്ടൂര്‍, തുരുത്തിക്കാട് എന്നി ഗ്രാമങ്ങളിലെ കുടുംബങ്ങള്‍ക്കാണ് അരി, പഞ്ചസാര, കടല, പയര്‍, തേയിലപ്പൊടി എന്നിവ ഉള്‍പ്പെടുന്ന കിറ്റുകള്‍ ലഭ്യമാക്കിയത്. കെ.എസ്.എസ്.എസ് ഗ്രാമവികസനസമിതി പ്രസിഡന്റുമാര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ കിറ്റുകളുടെ വിതരണത്തിന് നേതൃത്വം നല്‍കി. |