Home‎ > ‎India‎ > ‎

കുറ്റൂർ കെ.സി.വൈ.എൽ യുണിറ്റ് "യുവജനദിനാഘോഷം നടത്തി"

posted Jul 8, 2020, 3:55 AM by Knanaya Voice
കുറ്റൂർ: കേരള കത്തോലിക്ക സഭ യുവജനദിനമായി ആഘോഷിക്കുന്ന ദുക്റാന തിരുനാൾ കഴിഞ്ഞു വരുന്ന ഞായറാഴ്ചയായ ഇന്ന് 2020 ജൂലൈ 5 -)ം തീയതി കോവിഡ് പശ്ചാത്തലത്തിൽ സർക്കാർ   നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് വളരെ ലളിതമായ രീതിയിൽ യുവജനദിനാഘോഷം നടത്തപ്പെട്ടു. യൂണിറ്റ് ചാപ്ലിൻ  
ഫാ.ഡോ. ഷിജു വട്ടുംപുറത്തിന്റെ കാർമികത്വത്തിൽ നടത്തപ്പെട്ട വിശുദ്ധ കുർബാനയെ തുടർന്ന് കെ.സി.വൈ.എൽ കോട്ടയം അതിരൂപത ട്രഷറർ ശ്രീ. അനിറ്റ് ചാക്കോ കിഴക്കേആക്കൽ യുവജനദിന സന്ദേശം നൽകി. യൂണിറ്റ് പ്രസിഡൻറ് ശ്രീ. അജു എബ്രഹാം കല്ലുമല കെ.സി.വൈ.എൽ പതാക ഉയർത്തി പ്രതിജ്ഞ ചൊല്ലി ഇരുപതോളം യുവജനങ്ങൾ യുവജന ദിനാഘോഷങ്ങളിൽ പങ്കാളികളായി യൂണിറ്റ് സെക്രട്ടറി അബിയ മേരി മാത്യു കിഴക്കേആക്കൽ പരിപാടികൾക്ക് കൃതജ്ഞത അർപ്പിച്ചു.


Comments