കുമരകം വളളാറ പുത്തന്‍പളളിയിലെ ഇടവക മധ്യസ്ഥനായ സെന്റ് ജോണ്‍ നെപുംസ്യാനോസിന്റെയും പരിശുദ്ധ അമ്മയുടേയും സംയുക്ത തിരുനാള്‍ 2020 മെയ് 12 മുതല്‍ 15 വരെ കൊറോണ വൈറസിന്റെ പ്രത്യേക പശ്ചാത്തലത്തില്‍ സര്‍ക്കാരിന്റേയും സഭയുടെയും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചു നടത്തപ്പെടും.മെയ് 12 ചൊവ്വാഴ്ച ഇടവക വികാരി കൊടിയേറ്റുന്നതോടെ തിരുനാള്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് തുടക്കമാകും. പ്രധാന തിരുനാള്‍ ദിനമായ മെയ് 15 വെളളിയാഴ്ചത്തെ തിരുകര്‍മ്മങ്ങള്‍ തത്സമയം ക്‌നാനായവോയ്‌സിലും KVTV-യിലും ഉണ്ടായിരിക്കും. |