തിടയമ്പാട്: കൃഷിയിലൂടെ മാത്രമേ ഭക്ഷ്യ സുരക്ഷ കൈവരിക്കാന്‍ സാധിക്കുകയുള്ളൂ എന്ന് മന്ത്രി എം. എം. മണി. ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റിയുടെ കൃഷി വ്യാപന പ്രോത്സാഹന പദ്ധതി ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടുക്കി ജില്ലയിലെ 10 ഓളം ഗ്രാമ പഞ്ചായത്തിലെ 2500 ല്‍ അധികം കുടുംബങ്ങള്‍ക്ക് ഗുണോപകാരപ്രദമായ ഈ പദ്ധതിയിലൂടെ അത്യുല്‍പാദന ശേഷിയുള്ള തെങ്ങിന്‍ തൈകള്‍, ഗ്രാമ്പൂ, കൊക്കോ തൈകള്‍, പത്തിനം പച്ചക്കറി തൈകള്‍ എന്നിവ സൗജന്യമായി നല്‍കുന്നു. ചടങ്ങില്‍ കെ.എസ്.ആര്‍.ടി.സി ഡയറക്‌ടര്‍ ബോര്‍ഡ് അംഗം സി. വി. വര്‍ഗീസ്, ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ. ജോബിന്‍ പ്ലാച്ചേരിപ്പുറത്ത്, പ്രോഗ്രാം ഓഫീസര്‍ സിറിയക് ജോസഫ്, കോ-ഓര്‍ഡിനേറ്റര്‍ ബേബി കൊല്ലപ്പള്ളി, അനിമേറ്റര്‍മാരായ സിനി സജി, ജിന്‍സി ജസ്റ്റിന്‍, സിനി ഷൈന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. |