ഭാരതത്തിനകത്തും വിദേശത്തുമുള്ള അതിരൂപതാംഗങ്ങളായ പ്രവാസികൾക്ക് ആവശ്യമായ സേവനങ്ങൾ സമയബന്ധിതമായി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ക്‌നാനായ കത്തോലിക്കാ കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ ആരംഭിച്ച ക്‌നാനായ പ്രവാസി ഹെൽപ്പ് ഡെസ്‌ക്കിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഭാരതത്തിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്കെത്തുന്നതിനുള്ള പ്രവേശന പാസ്സുകളും വിദേശത്തു നിന്നും മടങ്ങുന്നതിനാവശ്യമായ ക്രമീകരണങ്ങൾക്കുള്ള സഹായങ്ങളുമാണ് ആദ്യഘട്ടത്തിൽ ലഭ്യമാക്കി വരുന്നത്. ഹെൽപ്പ് ഡെസ്‌ക്കിന്റെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനായി സുമനസ്സുകളായ ക്‌നാനായ സമുദായാംഗങ്ങളെ ഉൾപ്പെടുത്തി വോളണ്ടിയേഴ്‌സ് ഫോറം രൂപീകരിക്കുകയാണ്. വിവിധ മേഖലകളിൽ പ്രാവീണ്യമുള്ളവരുടെയും പ്രവൃത്തിപരിചയമുള്ളവരുടെയും സേവനം ഹെൽപ്പ് ഡെസ്‌ക്കിനെ സമീപിക്കുന്നവർക്ക് ലഭ്യമാക്കുന്നതിനായാണ് വോളണ്ടിയേഴ്‌സ് ഫോറം രൂപീകരിക്കുന്നത്. വോളണ്ടിയേഴ്‌സ് ഫോറത്തിൽ അംഗമായി പ്രവർത്തിക്കാൻ താല്പര്യമുള്ളവർ കോട്ടയം അതിരൂപതാ വെബ്‌സൈറ്റായ www.kottayamad.org ൽ നൽകിയിട്ടുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ സംവിധാനം വഴിയോ knanayapravasihelpdesk@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ ബന്ധപ്പെടേണ്ടതാണ്. |