കോട്ടയം: ഭാരതത്തിനകത്തും വിദേശത്തുമുള്ള അതിരൂപതാംഗങ്ങളായ പ്രവാസികള്‍ക്ക് ആവശ്യമായ സേവനങ്ങള്‍ സമയബന്ധിതമായി ലഭ്യമാക്കുക എന്ന അതിരൂപതാ ദര്‍ശനത്തിന്റെ ഭാഗമായി ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ക്‌നാനായ പ്രവാസി ഹെല്‍പ്പ് ഡെസ്‌ക്കിനോടനുബന്ധിച്ച് വോളണ്ടിയേഴ്‌സ് ഫോറത്തിന് തുടക്കമായി. ഹെല്‍പ്പ് ഡെസ്‌ക്കിന്റെ സേവനങ്ങള്‍ സമയബന്ധിതമായി ലഭ്യമാക്കുന്നതിനായി സന്മനസ്സോടെ സേവനം ചെയ്യാന്‍ തയ്യാറുള്ള അറിവും അനുഭവപരിചയവുമുള്ളവരുടെ കൂട്ടായ്മയാണ് വോളണ്ടിയേഴ്‌സ് ഫോറം. ഹെല്‍പ്പ് ഡെസ്‌ക്കില്‍ നിന്നും വിവിധ സേവനങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് മെച്ചപ്പെട്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും സഹായസഹകരണങ്ങളും നല്‍കി വോളണ്ടിയര്‍ ഫോറത്തിലെ അംഗങ്ങള്‍ പ്രവര്‍ത്തിക്കും. തോമസ് ചാഴികാടന്‍ എം.പിയുടെ സമ്മതപത്രം സ്വീകരിച്ച് അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് വോളണ്ടിയര്‍ ഫോറത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്,കെ.സി.സി. പ്രസിഡന്റ് തമ്പി എരുമേലിക്കര, സെക്രട്ടറി ബിനോയി ഇടയാടിയില്‍, ഡോ. ലൂക്കോസ് പുത്തന്‍പുരയ്ക്കല്‍, സ്റ്റീഫന്‍ കുന്നുംപുറത്ത്, തോമസ് അരയത്ത്, തോമസ് അരക്കത്തറ, സ്റ്റീഫന്‍ കുന്നുംപുറത്ത് എന്നിവര്‍ പങ്കെടുത്തു. വോളണ്ടിയേഴ്‌സ് ഫോറത്തില്‍ അംഗമായി പ്രവര്‍ത്തിക്കാന്‍ താല്പര്യമുള്ളവര്‍ കോട്ടയം അതിരൂപതാ വെബ്‌സൈറ്റായ ംംം.സീേേമ്യമാമറ.ീൃഴ ലെ ക്‌നാനായ ഹെല്‍പ്പ് ഡെസ്‌ക്കില്‍ നല്‍കിയിട്ടുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സംവിധാനം വഴിയോ സിമിമ്യമുൃമ്മശെവലഹുറലസെ@ഴാമശഹ.രീാ എന്ന ഇ-മെയില്‍ വിലാസത്തിലോ ബന്ധപ്പെടേണ്ടതാണ്. വിവിധ മേഖലകളില്‍ പ്രാവീണ്യമുള്ളവരുടെയും പ്രവൃത്തിപരിചയമുള്ളവരുടെയും സേവനം ഹെല്‍പ്പ് ഡെസ്‌ക്കിന് സമീപിക്കുന്നവര്‍ക്ക് ലഭ്യമാക്കുന്നതിനായാണ് വോളണ്ടിയേഴ്‌സ് ഫോറത്തിന് തുടക്കം കുറിച്ചതെന്ന് അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് അറിയിച്ചു. |