Home‎ > ‎India‎ > ‎

ക്‌നാനായ മലങ്കര പുനരൈക്യശതാബ്ദി ലോഗോ പ്രകാശനം ചെയ്തു

posted Jul 7, 2020, 3:29 AM by Knanaya Voice
കോട്ടയം : ക്‌നാനായ മലങ്കര പുനരൈക്യത്തിന്റെയും കേരള കത്തോലിക്കാ സഭയിൽ അന്ത്യോക്യൻ സുറിയാനി റീത്ത് (മലങ്കര റീത്ത്) അനുവദിക്കപ്പെട്ടതിന്റെയും ശതാബ്ദി വർഷാചരണത്തിന്റെ ഭാഗമായുള്ള ലോഗോ പ്രകാശനം ചെയ്തു. കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് ലോഗോയുടെ പ്രകാശനകർമ്മം നിർവ്വഹിച്ചു.  അതിരൂപതാ സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ,  കോട്ടയം അതിരൂപതയുടെ മലങ്കര റീജിയൺ വികാരി ജനറാൾ ഫാ. ജോർജ്ജ് കുരിശുമ്മൂട്ടിൽ, അതിരൂപതാ വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, ഫാ. നോബിൾ കല്ലൂർ, പാസ്റ്ററൽകൗൺസിൽ അംഗങ്ങളായ ത്രേസ്യാമ്മ പാലന്തറ, സാബു പാറാനിക്കൽ,  ജീന വടക്കേടത്ത്, തോമസ് അരക്കത്തറ എന്നിവർ സന്നിഹിതരായിരുന്നു. 
1921 ജൂലൈ 5-ാം തീയതിയായിരുന്നു കേരള കത്തോലിക്കാസഭയിൽ പുനരൈക്യപ്പെടുന്നവർക്ക് മലങ്കര റീത്ത് അനുവദിച്ചുകൊണ്ടുള്ള കല്പന റോമിൽനിന്നും ഉണ്ടായത്. ഇതിനെത്തുടർന്നാണ് ക്‌നാനായ മലങ്കര സമൂഹത്തിൽ പുനരൈക്യശ്രമങ്ങൾ ഊർജിതമായത്. റോമിൽ നിന്നും പുനരൈക്യപ്പെടുന്നവർക്കായി മലങ്കര റീത്ത് അനുവദിച്ചു ലഭിക്കുന്നതിൽ ക്‌നാനായ സമുദായത്തിന്റെ പ്രത്യേകിച്ച് അഭിവന്ദ്യ മാർ അലക്‌സാണ്ടർ ചൂളപ്പറമ്പിൽ പിതാവിന്റെ വലിയ പരിശ്രമങ്ങൾ ഉണ്ടായിരുന്നു. ശത്ബാദിയോടനുബന്ധിച്ച് ഒരു വർഷം നീണ്ടുനിൽക്കുന്ന വിവിധ പ്രവർത്തനങ്ങൾക്കാണ് രൂപം നൽകിയിരിക്കുന്നത്.
Comments