കോട്ടയം: ക്നാനായ കത്തോലിക്ക അതിരൂപതയുടെ ചരിത്രത്തിലെ ഒരു നാഴികകല്ലായ ക്നാനായ മലങ്കര പുനരൈക്യ ശതാബ്ദിക്ക് 2020 ജൂലൈ 5 ഞായറാഴ്ച കോട്ടയം ക്രിസ്തുരാജാ കത്തീഡ്രൽ ദൈവലായത്തിൽ വച്ച് തുടക്കം കുറിക്കുന്നു. ഇതിനോടനുബന്ധിച്ച് കെ.സി.വൈ എൽ മലങ്കര ഫൊറോനയുടെ ആഭിമുഖ്യത്തിൽ കോട്ടയം അതിരൂപതാ തലത്തിൽ പ്രായഭേദമന്യേ ഒരു "ആപ്തവാക്യ മത്സരം" സംഘടിപ്പിക്കുകയാണ്. ( ഉദാഹരണം തനിമയിൽ ഒരുമയിൽ വിശ്വാസ നിറവിൽ). ഇതുപോലെ സഭ,സമുദായ, പുനരൈക്യം എന്നീ ആശയങ്ങൾ ഒത്തുചേരുന്ന ഏറ്റവും നല്ല ആപ്ത വാക്യമായിരിക്കണം അയക്കേണ്ടത്. തെരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും നല്ല ഒരു ആപ്തവാക്യത്തിന് ക്യാഷ് പ്രൈസ് ഉണ്ടായിരിക്കുന്നതാണ്. ജൂൺ 27-) തീയതി ഞായറാഴ്ച്ച വൈകുന്നേരം 5 മണിക്ക് മുൻപായി +918089410690,+918590879539 എന്ന നമ്പറുകളിലേക്ക് വാട്സാപ്പിലൂടെ പേര്, ഇടവക എന്നിവ സഹിതം അയച്ച് നല്കുക. ഈ പരുപാടിയിൽ പങ്കെടുത്തുകൊണ്ട് ക്നാനായ പുനരൈക്യ ശതാബ്ദിയുടെ ഭാഗമാകുവാൻ സമുദായത്തിലെ എല്ലാ നല്ലവരായ വിശ്വാസികളെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു. |