വിശുദ്ധവാരത്തിൻ്റെ പശ്ചാത്തലത്തിൽ ക്രിസ്തു ശിഷ്യൻ ശിമയോൻ പത്രോസിനെ കേന്ദ്രകഥാപാത്രമാക്കി സ്റ്റിവിയാ ക്രിയേഷൻസ് പുറത്തിറക്കിയിരിക്കുന്ന ശിമയോൻ എന്ന സംഗീത ആൽബം സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു ആൽബത്തിലെ 'കയ്യാഫാസിൻ മുറ്റത്താരാവിൽ' എന്ന് തുടങ്ങുന്ന ഗാനമാണ് ചുരുങ്ങിയ സമയത്തിനുള്ളിൽ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്. ലളിത സുന്ദരവും അർത്ഥപൂർണ്ണവുമായ വരികളും വരികൾക്കു ചേരുന്ന സംഗീതവും സർവ്വോപരി ശ്രുതിമധുരമായ ആലാപനവും ഈ ഗാനത്തെ വേറിട്ട താക്കുന്നു. ഗായകൻ വിൽസൺ പിറവത്തിനു പുറമേ ഗാന രചയിതാവ് ബിജു കെ സ്റ്റീഫൻ (Dysp), നിർമ്മാതാവ് തോമസ് ഇലവുങ്കൽ തുടങ്ങി ഗാനത്തിൻ്റെ പ്രധാന ശില്പ്പികൾ എല്ലാവരും തന്നെ ക്നാനായക്കാരാണ് എന്നുള്ളത് സമുദായാംഗങ്ങൾക്ക് അഭിമാനകരമാകുന്നു. ഗാനത്തിൻ്റെ യൂട്യൂബ് ലിങ്ക് ചുവടെ ചേർക്കുന്നു. |