Home‎ > ‎India‎ > ‎

ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ്- പ്രവാസി ഹെല്‍പ്പ് ഡെസ്‌ക്കിന് തുടക്കമായി

posted May 12, 2020, 3:56 AM by Knanaya Voice
കോട്ടയം: ഇന്‍ഡ്യയ്ക്കകത്തും വിദേശത്തുമുള്ള കോട്ടയം അതിരൂപതാംഗങ്ങളായ പ്രവാസികള്‍ക്ക് ആവശ്യമായ സേവനങ്ങള്‍ സമയബന്ധിതമായി ലഭ്യമാക്കുന്നതിന് വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തായുടെ നിര്‍ദ്ദേശാനുസരണം ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ ക്‌നാനായ പ്രവാസി ഹെല്‍പ്പ് ഡെസ്‌ക്കിന് തുടക്കമായി. അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് ഹെല്‍പ്പ് ഡെസ്‌ക്കിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്,കെ.സി.സി. പ്രസിഡന്റ് തമ്പി എരുമേലിക്കര, സെക്രട്ടറി ബിനോയി ഇടയാടിയില്‍, കെ.സി.സി എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. ഇരുപത്തിനാലു മണിക്കൂറും സേവനം ലഭ്യമാക്കുന്ന ക്‌നാനായ പ്രവാസി ഹെല്‍പ്പ് ഡെസ്‌ക്കിലേക്ക് 
 knanayapravasihelpdesk@gmail.comഎന്ന ഇ-മെയില്‍ വിലാസത്തിലും 9048568000 എന്ന ഫോണ്‍ നമ്പരിലും ബന്ധപ്പെടാവുന്നതാണ്. കൂടാതെ കോട്ടയം അതിരൂപതാ വെബ്‌സൈറ്റായ.www.kottayamad.org  ല്‍ പ്രവാസികള്‍ക്കായി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സംവിധാനവും ഒരുക്കിയിട്ടുണ്ട്. പ്രവാസികളുടെ ആവശ്യങ്ങള്‍ കണ്ടെത്തി സര്‍ക്കാര്‍, സന്നദ്ധസംഘടനകള്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, ക്‌നാനായ സമുദായ പ്രമുഖര്‍, സേവന സന്നദ്ധര്‍ എന്നിവരുമായി ബന്ധപ്പെടുത്തി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുവാനാണ് ഹെല്‍പ്പ് ഡെസ്‌ക്ക് ലക്ഷ്യമിടുന്നത്.  കോട്ടയം അതിരൂപതാ മീഡിയ കമ്മീഷന്‍ ഓഫീസിനോട് ചേര്‍ന്നാണ് ഹെല്‍പ്പ് ഡെസ്‌ക്ക് പ്രവര്‍ത്തിക്കുന്നത്. 

Comments