Home‎ > ‎India‎ > ‎

ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ് കൃഷി വ്യാപന പദ്ധതികള്‍ക്ക് തുടക്കമായി

posted May 15, 2020, 2:56 AM by Knanaya Voice
കോട്ടയം: കോവിഡ് ഭക്ഷ്യ പ്രതിസന്ധി അതിജീവനത്തിനായി കോട്ടയം അതിരൂപത നടപ്പിലാക്കുന്ന സമഗ്ര കാര്‍ഷിക സമൃദ്ധി പദ്ധതിയോടുചേര്‍ന്ന് ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ് നടപ്പിലാക്കുന്ന കൃഷിവ്യാപന പദ്ധതികള്‍ കോട്ടയം അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത, കെ.സി.സി മുന്‍ പ്രസിഡന്റ് സ്റ്റീഫന്‍ ജോര്‍ജിന് വൃക്ഷത്തെ നല്‍കി ഉദ്ഘാടനം ചെയ്തു. കെ.സി.സി പ്രസിഡന്റ് തമ്പി എരുമേലിക്കര, വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, സെക്രട്ടറി ബിനോയി ഇടയാടിയില്‍, എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. അടുക്കളത്തോട്ട വ്യാപനം, ചെറുകിട കൃഷിത്തോട്ടങ്ങളുടെ വികസനം, തരിശ് ഭൂമിയിലെ കൃഷി, കാര്‍ഷിക വിത്തിനങ്ങളുടെ സമാഹരണവും കൈമാറ്റവും, മത്സ്യ-വളര്‍ത്തു മൃഗങ്ങളുടെ പരിപാലനം, കമ്യൂണിറ്റി മാര്‍ക്കറ്റിംഗ് എന്നിങ്ങനെയുള്ള പ്രവര്‍ത്തനങ്ങളാണ് കേന്ദ്ര, ഫൊറോന യൂണിറ്റ് തലങ്ങളില്‍ കെ.സി.സി സമയബന്ധിതമായി നടപ്പിലാക്കുന്നത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഭക്ഷ്യ ദൗര്‍ലഭ്യം ഒഴിവാക്കാനും ജൈവകൃഷി പ്രോത്സാഹനത്തിലൂടെ ഭക്ഷ്യ സുരക്ഷിതത്വം ഉറപ്പുവരുത്താനുമാണ് അതിരൂപതയുടെ സമഗ്ര കാര്‍ഷിക സമൃദ്ധി പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

Comments