Home‎ > ‎India‎ > ‎

കിടങ്ങൂര്‍ കെ.സി.ഡബ്‌ള്യു.എ നേതൃത്വത്തില്‍ മാസ്‌കും പച്ചക്കറി വിത്തുകളും വിതരണം നടത്തി.

posted Jun 4, 2020, 5:08 AM by Knanaya Voice
കിടങ്ങൂര്‍: കെ.സി.ഡബ്‌ള്യു.എ നേതൃത്വത്തില്‍ സമാഹരിച്ച മാസ്‌കിന്റേയും കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ സഹകരണത്തോടെ ലഭിച്ച പച്ചക്കറി വിത്തുകളുടേയും വിതരണോദ്ഘാടനം കിടങ്ങൂര്‍ വികാരി ഫാ.ജോണ്‍ ചേന്നാകുഴി നിര്‍വഹിച്ചു. കെ.സി.ഡബ്‌ള്യൂ.എ അതിരൂപത സമിതി കോട്ടയം മേഖലയില്‍ എല്ലാ ഇടവകയിലും കെ.എസ്.എസ്.എസിന്റെ സഹകരണത്തോടെ 50 പാക്കറ്റ് വിത്തുകള്‍ വിതരണം നടത്തി. രൂപതയുടെ ഭക്ഷ്യസുരക്ഷാ പ്രോജക്ടിന്റെ ഭാഗമായി മുന്നോട്ടു വച്ചിട്ടുളള എല്ലാവീടുകളിലും മുറ്റത്തൊരു അടുക്കളത്തോട്ടം എന്ന ആശയം മുന്‍നിര്‍ത്തിയാണ് വിത്തു വിതരണം നടത്തുന്നത്.



Comments