കേരള കത്തോലിക്ക സഭയുടെ യുവജനദിനത്തോട് അനുബന്ധിച്ചു കെ സി വൈ എൽ പുന്നത്തുറ യൂണിറ്റിന്റെ നേതൃത്വത്തിൽ യുവജനദിനാഘോഷം നടത്തപ്പെട്ടു. രാവിലെ 7.30ന് നടന്ന കുർബാനയ്ക്കുശേഷം പതാക ഉയർത്തുകയും തുടർന്ന് കെ സി വൈ എൽ പുന്നത്തുറ യൂണിറ്റ് പ്രസിഡന്റ് ഷിബിൻ ഷാജി കട്ടിയാങ്കലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം അതിരൂപത ഡയറക്ടർ ഷെല്ലി ആലപ്പാട്ട് ഉദ്ഘാടനം ചെയ്തു. യുണിറ്റ് ചാപ്ലിൻ Fr. Saji പുത്തൻപുരയ്ക്കൽ ആമുഖ സന്ദേശം നൽകി. ശ്രീ ജോസ് പി എം വേങ്ങയ്ക്കൽ , ശ്രീ ബിബീഷ് ജോസ് ഓലിയ്ക്കമുറിയിൽ എന്നിവർ ആശംസകളർപ്പിക്കുകയും ചെയ്തു. കെ സി വൈ എൽ പുന്നത്തുറ യൂണിറ്റ് ഡയറക്ടർ ആയി ഇരുപത് വർഷക്കാലം സേവനമനുഷ്ഠിച്ച ജോസ് സാറിന് കെ സി വൈ എൽ പുന്നത്തുറയുടെ ആദരവ് അർപ്പിക്കുകയും,പത്താം ക്ലാസ്സിൽ വിജയികളായ എല്ലാവരെയും അഭിനന്ദിക്കുകയും ചെയ്തു. യൂണിറ്റ് സെക്രട്ടറി സ്റ്റിഫിൻ തോമസ് കണ്ണാംമ്പടം സ്വാഗതം അർപ്പിച്ച്, യൂണിറ്റ് വൈസ് പ്രസിഡന്റ് ക്രിസ്റ്റീന ജോൺ കൃതജ്ഞതയും അർപ്പിച്ച് യോഗം അവസാനിപ്പിച്ചു. മറ്റു യൂണിറ്റ് ഭാരവാഹികൾ, കെ സി വൈ എൽ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. |