പയ്യാവൂർ : യുവജങ്ങളുടെ ഇടയിൽ കാർഷികവൃത്തി പ്രോത്സാഹിപ്പിക്കുന്നതിന് കെ. സി. വൈ എൽ മലബാർ റീജിയൻ മുന്നോട്ടുവെച്ച *"AGRI CHALLENGE"* എന്ന പരി പാടിയുടെ ഭാഗമായി യൂണിറ്റുകൾക്കുള്ള grow ബാഗുകളുടെയും ആറിനം വിത്തിനങ്ങളുടെയും വിതരണം കെ. സി. വൈ. എൽ മലബാർ റീജിയൻ പ്രസിഡന്റ് ആൽബർട്ട് തോമസ് കൊച്ചുപറമ്പിൽ പയ്യാവൂർ ടൗൺ പള്ളി വികാരി ഫാ.ജോഷി വല്ലറകാട്ടിലിന് നൽകികൊണ്ട് ആരംഭിച്ചു. മലബാർ റീജിയൻ ചാപ്ലിയൻ ഫാ.ബിബിൻ കണ്ടോത്ത്, പയ്യാവൂർ ടൗൺ യൂണിറ്റ് പ്രസിഡന്റും മലബാർ റീജിയൻ ട്രെഷററും ആയ സിജിൽ രാജു വലിയവീട്ടിൽ, ഫാ. ഷെൽട്ടൻ അപ്പോഴിപറമ്പിൽ എന്നിവർ സന്നിഹിതരായിരുന്നു. മടമ്പം ഫോറോനയിലെ വിവിധ ഇടവകകളിൽ ഇന്ന് വിതരണം നടത്തി. നാളെ രാജപുരം ഫോറോനയിൽ വിതരണം തുടരും.മലബാർ സോഷ്യൽ സർവീസ് സൊസൈറ്റിയുമായി ചേർന്നുകൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. |