ഷാര്‍ജ കെ.സി.വൈ.എല്‍ സംഘടനയുടെ ആഭിമുഖ്യത്തില്‍ Covid pandemic & Health Precautions എന്ന വിഷയത്തെ ആസ്പദമാക്കി ONLINE MEDICARE ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു. കെ.സി.വൈ.എല്‍ പ്രസിഡന്‍റ് ഡോണി ഓലിയ്ക്കമുറിയില്‍ സ്വാഗതമാശംസിച്ചു. കെ.സി.വൈ.എല്‍ അതിരൂപത പ്രസിഡന്‍റ് ലിബിന്‍ പാറയില്‍ ഉദ്ഘാടനം ചെയ്തു. കൊറോണ മഹാമാരിയെക്കുറിച്ചും ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചും അന്താരാഷ്ട്ര ആരോഗ്യ സംഘടന നല്‍കുന്ന വിവരങ്ങള്‍ ക്രോഡീകരിച്ചു കൊണ്ട് ചേര്‍പ്പുങ്കല്‍-കല്ലൂര്‍ പള്ളി ഇടവകാംഗവും മല്ലപ്പള്ളി താലൂക്ക് ഹോസ്പിറ്റല്‍ സൂപ്രണ്ട്, കൂടിയായ ഡോ.സിനീഷ് P ജോയ് ക്ളാസ് നയിച്ചു. കെ.സി.സി ഷാര്‍ജ പ്രസിഡന്‍റ് തോമസ് ജോസഫ് ആശംസ നേര്‍ന്നു. ജിക്കു പൂത്തറ നന്ദി പറഞ്ഞു. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ പ്രോഗ്രാമിന് നേതൃത്വം നല്‍കി. |