Home‎ > ‎India‎ > ‎

കെ.സി.വൈ.എല്‍ ഓണ്‍ലൈന്‍ മെഡികെയര്‍ പ്രോഗ്രാം

posted May 22, 2020, 4:34 AM by Knanaya Voice
ഷാർജ: കെ.സി.വൈ.എൽ സംഘടനയുടെ ആഭിമുഖ്യത്തിൽ ഷാർജയിലെ ക്നാനായ കുടുംബാംഗങ്ങൾക്കും യുവജനങ്ങൾക്കുമായി *Covid Pandemic&Health precautions* എന്ന വിഷയത്തെ ആസ്പദമാക്കി *ONLINE MEDICARE* ബോധവൽക്കരണ സെമിനാർ വെളളിഴാഴ്ച്ച 4:00 pm (UAE Time) ന് സംഘടിപ്പിക്കുന്നു. പ്രോഗ്രാമിൻ്റ് ഔദ്യോഗികമായ ഉദ്ഘാടനം ZOOM വീഡിയോ കോൺഫറൻസിലൂടെ കെ.സി.വൈ.എൽ അതിരൂപത പ്രസിഡൻ്റ് ശ്രീ. ലിബിൻ പാറയിൽ നിർവ്വഹിക്കുന്നതായിരിക്കും. തുടർന്ന്,കൊറോണ മഹാമാരിയെക്കുറിച്ചും ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചും അന്താരാഷ്ട്ര ആരോഗ്യ സംഘടന നൽകുന്ന ഏറ്റവും പുതിയ വിവരങ്ങൾ ക്രോഡീകരിച്ചു കൊണ്ട് ഡോ.സിനീഷ് പി. ജോയ് (മെഡിക്കൽ സൂപ്രണ്ട്, മല്ലപ്പള്ളി താലൂക്ക് ഹോസ്പിറ്റൽ, പത്തനംതിട്ട) ക്ലാസ് നടത്തുന്നതായിരിക്കും. കോവിഡ്മായി ബന്ധപ്പെട്ട ചോദ്യോത്തരവേളയും ഇതിനോടൊപ്പം സംഘടിപ്പിക്കുന്നുണ്ട്. ഷാർജയിലെ എല്ലാ ക്നാനായ കുടുംബാംഗങ്ങളെയും കെ.സി.വൈ.എൽ സുഹ്യുത്തുക്കളെയും ഈ പ്രോഗ്രാമിലേക്ക് സ്വാഗതം ചെയ്യുന്നു.
Comments