Home‎ > ‎India‎ > ‎

കെ.സി.വൈ.എല്‍. മാന്നാനം യൂണിറ്റിന്റെ നേതൃത്വത്തില്‍ മാസ്‌ക്‌ വിതരണോദ്ഘാടനം നടത്തി.

posted May 30, 2020, 12:36 AM by Knanaya Voice
മാന്നാനം: വര്‍ദ്ധിച്ചു വരുന്ന കൊറോണ വൈറസിനെ ചെറുത്ത്‌ തോല്‍പ്പിക്കുന്നതിന്റെ ഭാഗമായി കെ.സി.വൈ.എല്‍. മാന്നാനം യൂണിറ്റിന്റെ നേതൃത്വത്തില്‍ ഇടവകയിലെ മുഴുവന്‍ വിശ്വാസികള്‍ക്കുമായുള്ള മാസ്‌ക്‌ വിതരണത്തിന്റെ ഉദ്‌ഘാടനം ഇടവക വികാരി ഫാ. റ്റിനേഷ്‌ കുര്യന്‍ പിണര്‍ക്കയില്‍, യൂണിറ്റ്‌ സെക്രട്ടറി മനു ജേക്കബ്‌ മുകളെപ്പറമ്പിലിന്‌ മാസ്‌ക്‌ നല്‍കികൊണ്ട്‌ നടത്തി. മെബിന്‍ മാത്യു തൊട്ടിയില്‍, ഷാജി ജോസഫ്‌ പീടികവെളിയില്‍, ബേബി ജോസഫ്‌ ഓണശ്ശേരില്‍ എന്നിവരായിരുന്നു സ്‌പോണ്‍സേര്‍സ്‌, ജേക്കബ്‌ തോമസ്‌, മാത്യു തോമസ്‌ ആലഞ്ചേരില്‍, ക്രിസ്റ്റോ തോമസ്‌, സാബു ഏറാത്ത്‌, മനു ജേക്കബ്‌ എന്നിവര്‍ മാസ്‌ക്‌ വിതരണത്തിന്‌ നേതൃത്വം നല്‍കി.
Comments