Home‎ > ‎India‎ > ‎

കെ.സി.വൈ.എൽ ഇടയ്ക്കാട്ട് ഫൊറോനയുടെ നേതൃത്വത്തിൽ അതിരൂപത തലത്തിൽ “BLOOD GROUP DIRECTORY” ഇറക്കുന്നു.

posted Jun 8, 2020, 4:58 AM by Knanaya Voice
കോട്ടയം: കെ.സി.വൈ.ൽ ഇടക്കാട്ട് ഫൊറോന തങ്ങളുടെ കഴിഞ്ഞ പ്രവർത്തന കാലഘട്ടത്തിൽ സാമൂഹ്യ പ്രവർത്തനങ്ങൾക്കുള്ള പ്രാധാന്യം കണക്കിലെടുത്തുകൊണ്ട് ആരംഭിച്ച BLOOD GROUP LIST DIRECTORY വളരെ അധികം ആളുകൾക്ക് ഉപകാരപ്രദമാവുകയുണ്ടായി.
BLOOD GROUP LIST DIRECTORY-യുടെ തുടർച്ച എന്നവണ്ണം ഡയറക്ടറി കെ.സി.വൈ.ൽ അതിരൂപത തലത്തിൽ വ്യാപിപ്പിക്കുവാനും, രൂപതയിലെ മുഴുവൻ ഇടവകകളിലെയും രക്തം ദാനം ചെയ്യാൻ സന്നദ്ധരായ യുവജനങ്ങളുടെ ലിസ്റ്റ് collect ചെയ്ത് പുതിയ BLOOD GROUP LIST DIRECTORY ഇറക്കാനും ഇത് രൂപതയിലെ മുഴുവൻ ഇടവകകളിൽ എത്തിക്കുവാനും താത്പര്യപ്പെടുന്നു. ഇതിലൂടെ നമ്മുടെ യുവജനങ്ങളിൽ നിന്ന് രക്തം അവശ്യമുള്ളവർക്ക് ഉടനടി അത് ലഭിക്കാനുള്ള ഉറവിടം തുറന്നു കൊടുക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം.ഈ സംരഭത്തിലേക്ക് നിങ്ങളുടെ എല്ലാവരുടെയും സഹകരണം അഭ്യർത്ഥിക്കുന്നു.നിങ്ങളുടെ യൂണിറ്റിൽ നിന്നും രക്തം ദാനം ചെയ്യാൻ സന്നദ്ധരായ യുവജനങ്ങളുടെ പേരും, സ്ഥലവും,ബ്ലഡ് ഗ്രൂപ്പും,ഫോൺ നമ്പറും collect ചെയ്യാനായി  ഒരു Google Page create ചെയ്തിട്ടുണ്ട് .

Comments