Home‎ > ‎India‎ > ‎

കെ സി വൈ.എൽ അതിരൂപത പ്രവർത്തന വർഷ ഉദ്ഘാടനവും സമുദായ പഠന വെബിനാറും നടത്തപ്പെട്ടു.

posted Jun 28, 2020, 10:51 PM by Knanaya Voice
കെ.സി.വൈ.എൽ അതിരൂപതയുടെ 2020-2021 പ്രവർത്തനവർഷ ഉദ്ഘാടനം 27-06-2020 ൽ ഓൺലൈൻ വീഡിയോ കോൺഫറൻസിലൂടെ അഭിവന്ദ്യ മാർ. ജോസഫ് പണ്ടാരശ്ശേരിൽ പിതാവ് നിർവഹിച്ചു. പ്രാർത്ഥനയോടെ ആരംഭിച്ച കോൺഫറൻസിന് കെ.സി.വൈ.എൽ അതിരൂപത ജനറൽ സെക്രട്ടറി ബോഹിത് ജോൺസൺ നക്കോലിക്കരയിൽ സ്വാഗതം ആശംസിച്ചു. കെ.സി.വൈ.എൽ അതിരൂപത പ്രസിഡന്റ്‌ ലിബിൻ ജോസ് പാറയിൽ അധ്യക്ഷതവഹിച്ച യോഗത്തിൽ അഭിവന്ദ്യ മാർ ജോസഫ് പണ്ടാരശ്ശേരിൽ പിതാവ് മീറ്റിംഗ് ഉദ്ഘാടനം ചെയ്യുകയും, പ്രേക്ഷിത വർഷ പ്രഖ്യാപനവും, 2020-2021 പ്രവർത്തന വർഷത്തെ ആപ്തവാക്യ പ്രഖ്യാപനവും നിർവഹിക്കുകയും ചെയ്തു. കെ.സി.വൈ.എൽ അതിരൂപതാ സമിതിയുടെ നേതൃത്വത്തിൽ പെസഹ വ്യാഴാഴ്ചയോടു അനുബന്ധിച്ച് നടത്തിയ സമ്പൂർണ്ണ ബൈബിൾ പാരായണ ദിനം 'Lectio Divina'യുടെ വീഡിയോ ഡോക്യൂമെന്ററിയുടെ ലോഗോ പ്രകാശനം മാർ. ജോസഫ് പണ്ടാരശ്ശേരിൽ  പിതാവ് നിർവഹിക്കുകയുണ്ടായി. 
കഴിഞ്ഞ മൂന്നു വർഷ കാലമായി കെ.സി.വൈ.എൽ അതിരൂപതയുടെ ചാപ്ലയിനായി സംഘടനയെ നയിച്ച ഫാ. സന്തോഷ് മുല്ലമംഗലത്തിനു ഔദ്യോഗികമായി യാത്ര അയപ്പ് നൽകുകയും, പുതിയ ചാപ്ലയിനായി നിയമിതനായ ഫാ.ചാക്കോ വണ്ടൻകുഴിയെ സ്വാഗതം ചെയ്യുകയും ചെയ്തു. ഫാ. സന്തോഷ് മുല്ലമംഗലത്ത്, ഫാ. ചാക്കോ വണ്ടൻകുഴിയിൽ എന്നിവർ സമ്മേളനത്തിൽ സംസാരിച്ചു.

ക്നാനായ സമുദായ പഠന വെബിനാറിനു തുടക്കം കുറിച്ച്, വെബിനാറിന്റെ ഉദ്ഘാടന കർമ്മം അതിരൂപത വികാരി ജനറാൾ വെരി.റവ.ഫാ.മൈക്കിൾ വെട്ടിക്കാട്ട് നിർവഹിക്കുകയും, തുടർന്ന് ഫാ.ബിജോ കൊച്ചാദംപള്ളി, ഫാ.ബൈജു മുകുളേൽ എന്നിവർ ചേർന്ന് വെബിനാർ നയിക്കുകയും ചെയ്തു. സമുദായത്തെ കൂടുതൽ അറിയുവാനും, യുവജനങ്ങളുടെ സമുദായവുമായി ബന്ധപ്പെട്ട സംശയങ്ങൾ തീർക്കുവാനുമുള്ള നല്ലൊരു അവസരമായി മാറിയ വെബിനാറിനു, കെ.സി.വൈ.എൽ മലബാർ റീജിയൻ പ്രസിഡന്റ്‌ ആൽബർട്ട് തോമസ് നന്ദി അർപ്പിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 150ഓളം യുവജനങ്ങൾ പരിപാടിയിൽ പങ്കെടുത്തു. പരിപാടികൾക്ക് കെ.സി.വൈ.എൽ അതിരൂപത ഭാരവാഹികൾ നേതൃത്വം നൽകി.
Comments