റാന്നി: കെ.സി.സി മലങ്കര ഫൊറോന സമിതിയുടെ ആഭിമുഖ്യത്തില്‍ മലങ്കര റീജിയണ്‍ വികാരി ജനറാള്‍ ഫാ. ജോര്‍ജ് കുരിശുംമൂട്ടിലും കെ.സി.സി മലങ്കര ഫൊറോന പ്രസിഡന്റ് സാബു പാറാനിക്കലും ചേര്‍ന്ന് റാന്നി സെന്റ് തെരേസാസ് ക്‌നാനായ കത്തോലിക്കാ ദൈവാലയ പരിസരത്ത് മാവിന്‍തൈ നട്ടുകൊണ്ട് ഫൊറോന തലത്തിലുള്ള പരിസ്ഥിതി ദിനാചരണത്തിന് തുടക്കം കുറിച്ചു. മലങ്കര ഫൊറോനയിലെ എല്ലാ കെ.സി.സി അംഗങ്ങളും തങ്ങളുടെ ഭവനങ്ങളില്‍ വൃക്ഷത്തൈ നട്ടുകൊണ്ട് പദ്ധതിയുടെ ഭാഗമാകുമെന്നും സാബു പാറാനിക്കല്‍ അറിയിച്ചു. കെ.സി.സി മലങ്കര ഫൊറോന ചാപ്ലയിന്‍ ഫാ. തോമസ് കൈതാരം, ഫാ. നോബിള്‍ കലൂര്‍, എ.ഐ.സി.യു പ്രതിനിധി തോമസ് അറയ്‌ക്കത്തറ, ഫൊറോന സെക്രട്ടറി അബു തുരുത്തേല്‍പീടികയില്‍, ട്രഷറര്‍ ഫ്‌ളെവിന്‍ ഏറത്തുമണ്ണില്‍, കെ.സി.വൈ.എല്‍ അതിരൂപതാ ട്രഷറര്‍ അനിറ്റ് ചാക്കോ കിഴക്കേആക്കല്‍, കെ.സി.വൈ.എല്‍ മലങ്കര ഫൊറോന പ്രസിഡന്റ് അലന്‍ കിഴക്കേതുണ്ടിയില്‍, മറ്റ് യൂണിറ്റ് ഭാരവാഹികള്‍ എന്നിവര്‍ നേതൃത്വം നല്‍കി. |