Home‎ > ‎India‎ > ‎

കെ.എസ്.എസ്.എസ് കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്

posted Apr 29, 2020, 12:53 AM by knanayavoice
കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി അതിരൂപതയിലെ സമര്‍പ്പിത സമൂഹമായ കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്. ലോക്ഡൗണ്‍ മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന അതിരൂപതയിലെ കുടുംബങ്ങളെ കണ്ടെത്തി സഹായ ഹസ്തം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് കെ.എസ്.എസ്.എസ് കാരിത്താസ് സെക്യുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് ഭക്ഷണ കിറ്റുകള്‍ ലഭ്യമാക്കിയത്. ഏറ്റുമാനൂര്‍, മറ്റക്കര, നീറിക്കാട്, പുന്നത്തുറ, ചേര്‍പ്പുങ്കല്‍, ചെറുകര, മാറിടം, കൂടല്ലൂര്‍, കിടങ്ങൂര്‍, കട്ടച്ചിറ, കാരിത്താസ്, സംക്രാന്തി എന്നീ ഇടവകകളിലായി 240 കുടുംബങ്ങള്‍ക്കാണ് അരി, പഞ്ചസാര, കടല, പയര്‍, തേയിലപ്പൊടി എന്നിവ ഉള്‍പ്പെടുന്ന കിറ്റുകള്‍ ലഭ്യമാക്കിയത്.  വരുംദിനങ്ങളിലും പിന്നോക്കാവസ്ഥയിലുള്ള കുടുംബങ്ങള്‍ക്ക് ഭക്ഷണ കിറ്റുകള്‍ ലഭ്യമാക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് കെ.എസ്.എസ്.എസ്.

Comments