Home‎ > ‎India‎ > ‎

കോവിഡ് വ്യാപനം: കോട്ടയം അതിരൂപത ഒരുകോടി 22 ലക്ഷം രൂപയുടെ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി.

posted May 3, 2020, 11:26 PM by Knanaya Voice
കോട്ടയം: കോവിഡ് വ്യാപനപശ്ചാത്തലത്തില്‍ കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് പിതാവ് നല്‍കിയ നിര്‍ദ്ദേശമനുസരിച്ച് അതിരൂപതയിലെ ഇടവകകളുടെയും അത്മായസംഘടനകളുടെയും സാമൂഹ്യസേവന വിഭാഗങ്ങളുടെയും ആശുപത്രികളുടെയും സമര്‍പ്പിതസമൂഹങ്ങളുടെയും നേതൃത്വത്തില്‍ ഇതിനോടകം ഒരുകോടി ഇരുപത്തിരണ്ട് ലക്ഷം രൂപയുടെ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി. അതിരൂപതയിലെ ഇടവകകള്‍വഴി് 16,26,000 രൂപയുടെയും അത്മായസംഘടനകള്‍വഴിയായി 3,54,000 രൂപയുടെയും സാമൂഹ്യസേവനവിഭാഗങ്ങള്‍ വഴി 65,00,000 രൂപയുടെയും ആശുപത്രിവഴി 11,90,000 രൂപയുടെയും സമര്‍പ്പിത സമൂഹങ്ങള്‍വഴി 25,30,000 രൂപയുടെയും പ്രവര്‍ത്തനങ്ങളാണ് ഇതിനോടകം നടപ്പിലാക്കിയിട്ടുള്ളതെന്ന് വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് അറിയിച്ചു.
Comments