Home‎ > ‎India‎ > ‎

കോവിഡ് പ്രതിരോധം - പത്തനംതിട്ട ജില്ലാ ഭരണകൂടത്തിന് നാല് ലക്ഷത്തോളം രൂപയുടെ മെഡിക്കല്‍ ഉപകരണങ്ങള്‍ ലഭ്യമാക്കി കെ.എസ്.എസ്.എസ്

posted Jun 27, 2020, 1:29 AM by Knanaya Voice
കോട്ടയം: കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പത്തനംതിട്ട ജില്ലാ ഭരണകൂടത്തിന് നാല് ലക്ഷത്തോളം രൂപയുടെ മെഡിക്കല്‍ ഉപകരണങ്ങള്‍ ലഭ്യമാക്കി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി. ചെന്നൈ ആസ്ഥാനമായുള്ള കൊഗ്‌നീസന്റ് ഫൗണ്ടേഷനും സിബിഎം ഇന്‍ഡ്യ ട്രസ്റ്റുമായി സഹകരിച്ചാണ് കോവിഡ് രോഗബാധിതരെ ചികിത്സിക്കുന്നതിനായുള്ള ഹൈ ഫ്‌ളോ ഓക്‌സിജന്‍ ഹുമിഡൈസര്‍ യൂണീറ്റ് ലഭ്യമാക്കിയത്. നാല് ലക്ഷത്തി മുപ്പത്തി അയ്യായിരത്തി അഞ്ഞൂറ്റിപന്ത്രണ്ട് രൂപ വില വരുന്ന യൂണീറ്റാണ് കെ.എസ്.എസ്.എസ് സൗജന്യമായി ലഭ്യമാക്കിയത്. പത്തനംതിട്ട കളക്‌ട്രേറ്റില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ആന്റോ ആന്റണി എം.പി മെഡിക്കല്‍ ഉപകരണങ്ങള്‍ ഏറ്റുവാങ്ങി. പത്തനംതിട്ട ജില്ല കളക്ടര്‍ പി.ബി നൂഹ് ഐ.എ.എസ്, കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, പോഗ്രാം കോര്‍ഡിനേറ്റര്‍ ഷൈല തോമസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. വരുംദിനങ്ങളില്‍ എറണാകുളം ജില്ലാഭരണകൂടത്തിനും കെ.എസ്.എസ്.എസിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ ഉപകരണങ്ങളും പിപിഇ കിറ്റുകളും ലഭ്യമാക്കും.  
Comments