Home‎ > ‎India‎ > ‎

കോവിഡ് മഹാമാരിയിൽ പഠനം വഴി മുട്ടിയ കുട്ടികൾക്ക് KCYL മലബാർ റീജിയന്റെ കൈതാങ്ങ്

posted Jul 8, 2020, 4:36 AM by Knanaya Voice
പയ്യാവൂർ : യുവജനദിനത്തോടനുബന്ധിച്ചു കെ.സി. വൈ. എൽ മലബാർ റീജിയന്റെ നേതൃത്വത്തിൽ SHHSS പയ്യാവൂർ സ്കൂളിൽ ടി വി വിതരണം ചെയ്തു മലബാർ റീജിയൻ പ്രസിഡന്റ്‌ ആൽബർട്ട് തോമസ് കൊച്ചുപറമ്പിൽ , ചാപ്ലിയൻ ഫാ. ബിബിൻ കണ്ടോത്ത്‌ എന്നിവരുടെ പക്കൽനിന്നും സ്കൂൾ ഹെഡ്മിസ്ട്രസ് സി. റിൻസി എസ്. വി. എം, അധ്യാപകൻ ശ്രീ. ബിനോയ്‌ കുന്നകാട്ട് എന്നിവർ ചേർന്ന് ടി വി സ്വീകരിച്ചു. . സ്കൂൾ മാനേജർ ഫാ. ജെയ്സൺ പള്ളിക്കര, പയ്യാവൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഡെയ്സി ചിറ്റൂപ്പറമ്പിൽ എന്നിവർ സന്നിഹിതരായിരുന്നു. വരും ദിവസങ്ങളിൽ രാജപുരം ഹോളി ഫാമിലി സ്കൂളിലും ടി വി കൾ വിതരണം ചെയ്യും. റീജിയനിൽ നിന്നും സ്വീകരിച്ച ടി. വികൾ സ്കൂൾ അധികൃതർ കുട്ടികൾക്ക് വിതരണം ചെയ്യും.
Comments