കോട്ടയം: കോവിഡ് 19 പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ഡൗണ്‍ മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് കരുതലൊരുക്കി കോട്ടയം അതിരൂപതയിലെ സന്യാസ സമൂഹമായ സെന്റ് ജോസഫ് കോണ്‍ഗ്രിഗേഷന്‍. അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിമായി സഹകരിച്ചാണ് പിന്നോക്കാവസ്ഥയിലുള്ള കുടുംബങ്ങള്‍ക്ക് സഹായ ഹസ്തമൊരുക്കിയത്. കടുത്തുരുത്തി, അറുനൂറ്റിമംഗലം, കരിപ്പാടം , കോതനെല്ലൂര്‍, കുറുപ്പന്തറ, ഞീഴൂര്‍, പാഴുത്തുരുത്ത്, പൂഴിക്കോല്‍, എസ്.എച്ച് മൗണ്ട് എന്നീ ഗ്രാമങ്ങളിലായി 175 കുടുംബങ്ങള്‍ക്കാണ് അരി, പഞ്ചസാര, കടല, പയര്‍, തേയിലപ്പൊടി എന്നിവ ഉള്‍പ്പെടുന്ന ഭക്ഷണ കിറ്റുകള്‍ ലഭ്യമാക്കിയത്. |