കോട്ടയം: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി മുത്തൂറ്റ് ഫിനാന്‍സുമായി സഹകരിച്ച് പിന്നോക്കാവസ്ഥയിലുള്ള കുടുംബങ്ങള്‍ക്ക് പലവ്യഞ്ജന കിറ്റുകള്‍ ലഭ്യമാക്കി. കോട്ടയം ജില്ലയിലെ കൈപ്പുഴ, കോതനെല്ലൂര്‍, കുറുപ്പന്തറ, കടുത്തുരുത്തി, പൂഴിക്കോല്‍, പാഴുത്തുരുത്ത്, ഞീഴൂര്‍, അറുനൂറ്റിമംഗലം, കരിപ്പാടം, ഉഴവൂര്‍, മോനിപ്പള്ളി, പയസ്മൗണ്ട്, ചേറ്റുകുളം, പുതുവേലി, ഇടക്കോലി, വെളിയന്നൂര്‍, അമനകര, അരീക്കര എന്നീ ഗ്രാമങ്ങളിലായി 200 കുടുംബങ്ങള്‍ക്കാണ് കിറ്റുകള്‍ ലഭ്യമാക്കിയത്. പഞ്ചസാര, തേയില, ഉപ്പ്, മുളക് പൊടി, സാമ്പാര്‍ പൊടി, മഞ്ഞള്‍ പൊടി, മല്ലി പൊടി, ജീരകം, കടുക്, റവ, സവാള, പയര്‍, പാമോയില്‍, ചായപ്പൊടി, കായം, സോപ്പ് എന്നിവ അടങ്ങുന്ന കിറ്റുകളാണ് ലഭ്യമാക്കിയത്. കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍, മുത്തൂറ്റ് ഫിനാന്‍സ് കോട്ടയം റീജിയണല്‍ മാനേജര്‍ തോമസ് കെ.യു, കെ.എസ്.എസ്.എസ് സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ കിറ്റുകളുടെ വിതരണത്തിന് നേതൃത്വം നല്‍കി. |