കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക് ഡൗണ്‍ കാലയളവില്‍ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും നിയമ സുരക്ഷ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കേരള സംസ്ഥാന സാമൂഹ്യക്ഷേമ ബോര്‍ഡിന്റെ സഹകരണത്തോടെ ചൈതന്യയില്‍ നിയമ സഹായ സെല്‍ പ്രവര്‍ത്തിച്ചുവരുന്നു. ലോക് ഡൗണ്‍ കാലയളവില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ തടയുക എന്ന ലക്ഷ്യത്തോടെയാണ് നിയമ സഹായ സെല്‍ പ്രവര്‍ത്തിക്കുന്നത്. തിങ്കള്‍, ചൊവ്വാ ദിവസങ്ങളില്‍ ഉച്ചകഴിഞ്ഞ് 2 മുതല്‍ 5 വരെയാണ് നിയമ സഹായ സെല്‍ പ്രവര്‍ത്തിക്കുന്നത്. ഗാര്‍ഹിക പീഢന നിരോധന നിയമം അനുസരിച്ച് സ്ത്രീകളും കുട്ടികളും നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള സൗജന്യ നിയമ സഹായവും കൗണ്‍സിലിംഗും ഇതര സേവനങ്ങളും സെന്ററുവഴി ലഭ്യമാണ്. നിയമ സഹായ സെല്ലിന്റെ സേവനം പ്രയോജനപ്പെടുത്തുവാന്‍ ആഗ്രഹിക്കുന്നവര്‍ കൂടുതല്‍ വിവരങ്ങള്‍ക്ക് 9946803295 എന്ന നമ്പരില്‍ ബന്ധപ്പെടുക. |