Home‎ > ‎India‎ > ‎

കോവിഡ് 19 പ്രതിരോധം - ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ഭക്ഷണപൊതികള്‍ ലഭ്യമാക്കി

posted Mar 29, 2020, 11:56 PM by knanayavoice

കോട്ടയം:  കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഭക്ഷണ പൊതികള്‍ വിതരണം ചെയ്തു. കോട്ടയം ജില്ലാ എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുമായി സഹകരിച്ച് അതിരമ്പുഴ നിങ്ങിണി കവലയില്‍ താമസിക്കുന്ന അറുപതോളം ഇതര സംസ്ഥാന തൊഴിലാളികള്‍ക്കാണ് ഭക്ഷണ പൊതികള്‍ ലഭ്യമാക്കിയത്. കെ.എസ്.എസ്.എസ് അസി. സെക്രട്ടറി ഫാ. മാത്യുസ് വലിയപുത്തന്‍പുരയില്‍, എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി പ്രതിനിധികളായ ബൈജു ജെ., മാനസ എസ്. നായര്‍, ഷിനു മാഴ്‌സന്‍, ഡാനി ലൂക്കോസ് എന്നിവര്‍ ഭക്ഷണ പൊതികളുടെ വിതരണത്തിന് നേതൃത്വം നല്‍കി. ഭക്ഷണ പൊതികളുടെ വിതരണത്തോടൊപ്പം കെ.എസ്.എസ്.എസിന്റെ നേതൃത്വത്തില്‍ കോറോണ പ്രതിരോധ മാസ്‌ക്കുകളും ഹാന്‍ഡ് വാഷ് കിറ്റുകളും ലഭ്യമാക്കിവരുന്നു.
Comments