കോട്ടയം: കോവിഡ് - 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ അതിരൂപതയിലെ സന്യാസ സമൂഹമായ വിസിറ്റേഷന്‍ കോണ്‍ഗ്രിഗേഷനുമായി സഹകരിച്ച് ഭക്ഷണകിറ്റുകള്‍ ലഭ്യമാക്കി. അതിരൂപതയിലെ ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് കരുതല്‍ ഒരുക്കുന്നതിന്റെ ഭാഗമായിട്ടാണ് കിറ്റുകള്‍ ലഭ്യമാക്കിയത്. കുമരകം, മള്ളുശ്ശേരി, ഒളശ്ശ, പേരൂര്‍, കിഴക്കേനട്ടാശ്ശേരി, പാലത്തുരുത്ത് എന്നീ ഗ്രാമങ്ങളിലായി 125 കുടുംബങ്ങള്‍ക്കാണ് അരി, പഞ്ചസാര, കടല, പയര്‍, തേയിലപ്പൊടി എന്നിവ ഉള്‍പ്പെടുന്ന കിറ്റുകളാണ് ലഭ്യമാക്കിയത്. വരുംദിനങ്ങളിലും പിന്നോക്കാവസ്ഥയിലുള്ള കുടുംബങ്ങള്‍ക്ക് ഭക്ഷണ കിറ്റുകള്‍ ലഭ്യമാക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് കെ.എസ്.എസ്.എസ്. |