കോട്ടയം: കോവിഡ് 19 രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവനവിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കോട്ടയം ജില്ലയിലെ അഥിതി തൊഴിലാളികള്‍ക്കും ജില്ലയില്‍ സേവനം ചെയ്തുവരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കും നിര്‍ദ്ധനരായ മറ്റ് ആളുകള്‍ക്കുമായി ഭക്ഷണപ്പൊതികള്‍ ലഭ്യമാക്കി. സംക്രാന്തി, നാഗമ്പടം, എസ്.എച്ച് മൗണ്ട്, പാലത്തുരുത്ത്, കൈപ്പുഴ എന്നിവിടങ്ങളിലെ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും കോട്ടയം ഏറ്റുമാനൂര്‍ എം.സി റോഡില്‍ ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്കുമായാണ് ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്തത്. കെ.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍, കോട്ടയം എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി പ്രതിനിധി ബൈജു ജെ എന്നിവര്‍ ഭക്ഷണപ്പൊതികളുടെ വിതരണത്തിന് നേതൃത്വം നല്‍കി. വരും ദിനങ്ങളിലും ഭക്ഷണപ്പൊതികള്‍ കെ.എസ്.എസ്.എസിന്റെ നേതൃത്വത്തില്‍ ലഭ്യമാക്കും. |