തെള്ളകം: ജനങ്ങളുടെ നല്ല ആരോഗ്യത്തിനായി സുരക്ഷയൊരുക്കുന്ന പോലീസിനും വഴിയില്‍ അന്തിയുറങ്ങുന്ന അഗതികള്‍ക്കും ഉച്ചഭക്ഷണവും വെള്ളവും നല്‍കി കാരിത്താസ് ആശുപത്രി. സംസ്ഥാനത്തെ കോവിഡ് 19 ഒൗട്ട് ബ്രേക്ക് മൂലം ദുരിതമനുഭവിക്കുന്ന പാവപ്പെട്ടവരെയും ഒപ്പം പോലീസ് സേനയെയും സഹായിക്കുക എന്ന ലക്ഷ്യത്തോടെ കാരിത്താസ് ആശുപത്രിയിലെ ജീവനക്കാരുടെ സേവന സന്നദ്ധ വിഭാഗമായ കാരിത്താസ് സപ്പോര്‍ട്ട് ടീമിന്‍്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന ഈ പദ്ധതി വരും നാളുകളിലും തുടരുന്നതാണെന്നു ആശുപത്രി ഡയറക്ടര്‍ ഫാ. ഡോ. ബിനു കുന്നത്ത് അറിയിച്ചു. ആദ്യ ദിനം തന്നെ അനേകം പേര്‍ക്കും, കോട്ടയത്തെ പോലീസിനും ഇതേറെ സഹായകമായി. |