കോവിഡ്- 19 നെ പ്രതിരോധിക്കുന്നതിൻ്റെ ഭാഗമായി കുറ്റൂർ ഇടവകയിലെ എല്ലാ ഇടവകാംഗങ്ങൾക്കും രണ്ടു മാസ്ക്ക് വീതം വിതരണം ചെയ്തു. ഇടവകയിലെ സാമൂഹ്യ സേവന വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിലാണ് മാസ്ക് വിതരണം നടത്തിയത്. കഴുകി ഉപയോഗിക്കാവുന്ന മാസ്കാണ് വിതരണം ചെയ്തത്.ഇടവകയിലെ മൂന്ന് യൂണിറ്റ് പ്രസിഡണ്ട്മാരും അതാത് യൂണിറ്റുകൾക്കുള്ള മാസ്ക് സ്വീകരിച്ചു. മാസ്കുകൾക്കൊപ്പം എല്ലാ കുടുംബങ്ങളിലേക്കും ഓരോ ജപമാലയും നല്കി. ജപമാല ഒരു ഇടവകാംഗം സ്പോൺസർ ചെയ്തു. |