കോട്ടയം: അഭയം ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ജനകീയ ഹോട്ടലിനു തുടക്കം. തിരുനക്കര ക്ഷേത്രതിനു സമീപമുള്ള ബസന്ത് ഹോട്ടലാണ് ജനകീയ ഹോട്ടലായി പ്രവര്‍ത്തിക്കുന്നത്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ക്കും ഭക്ഷണം വാങ്ങാന്‍ ബുദ്ധിമുട്ടുന്നവര്‍ക്കും വോളണ്ടിയര്‍മാര്‍ വീടുകളില്‍ ഭക്ഷണം എത്തിച്ചു നല്‍കും. മെഡിക്കല്‍ കോളജിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും സൗജന്യ ഭക്ഷണം ലഭ്യമാക്കും. അഭയം ഉപദേശക സമിതി ചെയര്‍മാന്‍ വി.എന്‍ വാസവന്‍ എക്്സ് .എം. എല്‍. എ ഉദ്ഘാടനം ചെയ്തു. കോട്ടയം അതിരൂപത വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടികാട്ട്, ഉപദേശക സമിതി അംഗങ്ങളായ ടി. ആര്‍ രഘുനാഥന്‍, കെ.എം രാധാകൃഷ്ണന്‍ , അഭയം സെക്രട്ടറി ഏബ്രാഹം തോമസ് എന്നിവര്‍ സംബന്ധിച്ചു. |