Home‎ > ‎India‎ > ‎

കോട്ടയം വിസിറ്റേഷന്‍ സന്യാസിനി സമൂഹം മാസ്‌കും കുടിവെളളവും നല്കി.

posted Apr 18, 2020, 4:53 AM by Knanaya Voice
കോട്ടയം: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോട്ടയം അതിരൂപതയിലെ വിസിറ്റേഷന്‍ കോണ്‍ഗ്രിഗേഷന്‍ സുപ്പീരിയര്‍ ജനറല്‍ ഡോ.സി.കരുണ ഗാന്ധിനഗര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ശ്രീ.ക്ലീറ്റസ് അവറുകള്‍ക്ക് മാസ്‌കും, കുടിവെളളവും കൈമാറി. അസിസ്റ്റന്റ് സുപ്പീരിയര്‍ ജനറല്‍ സി.സുനിത, മറ്റ് കൗണ്‍സിലേഴ്‌സ്, കോട്ടയം മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ശ്രീ.റ്റി.സി.റോയി, ഗാന്ധിനഗര്‍ പോലീസ് സ്‌റ്റേഷനിലെ വിവിധ ഉദോഗസ്ഥര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.



Comments