Home‎ > ‎India‎ > ‎

കോട്ടയം മെഡിക്കല്‍ കോളേജിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി പി.പി.ഇ കിറ്റുകള്‍ ലഭ്യമാക്കി

posted Apr 16, 2020, 12:30 AM by Knanaya Voice
കോട്ടയം: കോവിഡ്  19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ഓക്‌സ്ഫാം ഇന്‍ഡ്യയുടെയും സി.ബി.എം. ഇന്‍ഡ്യ ട്രസ്റ്റിന്റെയും സഹകരണത്തോടെ  കോട്ടയം മെഡിക്കല്‍ കോളേജിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി പേഴ്‌സണല്‍ പ്രൊട്ടക്റ്റീവ് എക്യുപ്‌മെന്റ് കിറ്റുകള്‍ ലഭ്യമാക്കി. കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂരില്‍ നിന്നും മെഡിക്കല്‍ കോളേജ് സൂപ്രണ്ടന്റ് ഡോ. ജയകുമാര്‍ റ്റി.കെ പ്രിന്‍സിപ്പിള്‍ ഡോ. ജോസ് ജോസഫ് എന്നിവര്‍ കിറ്റുകള്‍ ഏറ്റുവാങ്ങി. ആരോഗ്യപ്രവര്‍ത്തകര്‍ക്കായുള്ള കോട്ട്, സര്‍ജിക്കല്‍ ഗ്ലൗസ്, ഫെയ്‌സ് മാസ്‌ക്, ഷൂ കവര്‍, കണ്ണട, ക്യാരി ബാഗ് എന്നിവയടങ്ങുന്ന പി.പി.ഇ കിറ്റുകളാണ് ലഭ്യമാക്കിയത്. ഡോ. സുരേഷ് ഭട്ട്, മെഡിക്കല്‍ കോളേജ് ആരോഗ്യ പ്രവര്‍ത്തകര്‍, കെ.എസ്.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ഷൈല തോമസ് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, കോട്ടയം ജില്ലകളിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി കെ.എസ്.എസ്.എസിന്റെ നേതൃത്വത്തില്‍ പി.പി.ഇ കിറ്റുകള്‍ ലഭ്യമാക്കിക്കഴിഞ്ഞു.
Comments