Home‎ > ‎India‎ > ‎

കോട്ടയം ജില്ലാ കളക്ടര്‍ കെ. സുധീര്‍ ബാബു ബിഷപ്പ്‌സ് ഹൗസ് സന്ദര്‍ശിച്ചു

posted May 30, 2020, 3:44 AM by Knanaya Voice
കോട്ടയം: സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന കോട്ടയം ജില്ലാ കളക്ടര്‍ പി.കെ.സുധീര്‍ ബാബു ഐ.എ.എസ് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് പിതാവിനെ സന്ദര്‍ശിച്ചു. ഭാര്യ സുബിതയോടൊപ്പമാണ് കോട്ടയം അതിരൂപതാ മെത്രാസന മന്ദിരത്തിലെത്തി സന്ദര്‍ശനം നടത്തിയത്. അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ടും സന്നിഹിതനായിരുന്നു. വിദ്യാഭ്യാസ, ആതുരശുശ്രൂഷാ, സാമൂഹ്യപ്രവര്‍ത്തന മേഖലകളില്‍ അതിരൂപത നടപ്പിലാക്കുന്ന മാതൃകാപരമായ പ്രവര്‍ത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. പ്രകൃതിദുരന്ത അവസരങ്ങളില്‍ പ്രത്യേകിച്ച് കോവിഡ് പശ്ചാത്തലത്തില്‍ സാമൂഹ്യപ്രതിബദ്ധതയോടെ അതിരൂപത നടപ്പിലാക്കി വരുന്ന പ്രവര്‍ത്തനങ്ങളിലും ജില്ലാഭരണകൂടങ്ങള്‍ക്ക് നല്‍കിവരുന്ന സഹകരണത്തിലും അദ്ദേഹം സന്തോഷം അറിയിച്ചു. പ്രവാസികള്‍ക്ക് വാസസ്ഥലമൊരുക്കുന്നതിനായി ബാത്ത് അറ്റാച്ച്ഡ് മുറികളോടുകൂടിയ നാല് സ്ഥാപനങ്ങള്‍ സംസ്ഥാന സര്‍ക്കാരിന് ലഭ്യമാക്കിയ അതിരൂപതയുടെ സേവനസന്നദ്ധതയെ അദ്ദേഹം നന്ദി യോടെ അനുസ്മരിച്ചു. 

Comments