കോട്ടയം: കോവിഡ് പശ്ചാത്തലത്തില്‍ നാട്ടില്‍ മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് ക്വാറന്റൈന്‍ കാലഘട്ടത്തില്‍ താമസ സൗകര്യം ഒരുക്കുന്നതിനായി കോട്ടയം അതിരൂപതയിലെ കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സമര്‍പ്പിത സമൂഹത്തിന്റെ തെള്ളകത്തുള്ള ബേത്‌സഥാ എന്ന സ്ഥാപനത്തിന്റെ 50 മുറികളുള്ള കെട്ടിടം ജില്ലാ ഭരണാധികാരികള്‍ക്ക് ലഭ്യമാക്കി. നാളെ മുതല്‍ എത്തിച്ചേരുന്ന പ്രവാസികള്‍ക്ക് ഇവിടെ താമസസൗകര്യമൊരുക്കും. |