കൊച്ചി: കൊറോണ പ്രതിരോധത്തിന്റെ പശ്ചാത്തലത്തില്‍ വിശുദ്ധവാരാചരണ ചടങ്ങുകള്‍ വിശ്വാസികളുടെ പങ്കാളിത്തമില്ലാതെ നടത്തണമെന്ന് സിറോ മലബാര്‍ സഭ. ഇതു സംബന്ധിച്ച കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ സര്‍ക്കുലര്‍ പുറത്തിറങ്ങി.പള്ളികളിലെ ശുശ്രൂഷകളില്‍ അഞ്ചിലധികം പേരെ പങ്കെടുപ്പിക്കരുതെന്നും കഴിയുമെങ്കില്‍ ശുശ്രൂഷകള്‍ തത്സമയം സംപ്രേഷണം ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. മെത്രാന്മാര്‍ക്കും വൈദികര്‍ക്കും ചുമതലപ്പെട്ട പള്ളികളില്‍ ചടങ്ങുകള്‍ അനുഷ്ഠിക്കാം. എന്നാല്‍, ഇതില്‍ വിശ്വാസികളെ പങ്കെടുപ്പിക്കാന്‍ പാടില്ല.പെസഹാ വ്യാഴാഴ്ചയിലെ കാല്‍കഴുകല്‍ ശുശ്രൂഷ ഒഴിവാക്കണം. പെസഹാ വ്യാഴാഴ്ച കാല്‍കഴുകല്‍ ശുശ്രൂഷ വേണ്ട. പെസഹാവ്യാഴത്തിന് ഭവനങ്ങളില്‍ നടത്താറുള്ള അപ്പംമുറിക്കല്‍ ശുശ്രൂഷ ഓരോ ഭവനത്തിലുമുള്ളവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തേണ്ടതാണ്.ദുഖവെള്ളിയാഴ്ച കുരിശിന്റെ വഴി നടത്തേണ്ടതില്ല. ഉയിര്‍പ്പു ചടങ്ങുകള്‍ രാത്രിയില്‍ നടത്തേണ്ടതില്ല. പകരം ഈസ്റ്റര്‍ ദിവസം കുര്‍ബാന അര്‍പ്പിച്ചാല്‍ മതിയാകുമെന്നും സര്‍ക്കുലറില്‍ പറയുന്നുണ്ട്. |