Home‎ > ‎India‎ > ‎

കോറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി.

posted Mar 30, 2020, 1:41 AM by Knanaya Voice
കോട്ടയം: കോറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കോറേണാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിവരുന്നു. ആരോഗ്യ വകുപ്പുമായി സഹകരിച്ച് കോറോണ പ്രതിരോധ ബോധവല്‍ക്കരണ ജാഗ്രത ക്യാമ്പയിന്‍ കോട്ടയം ജില്ലയില്‍ സംഘടിപ്പിച്ചു. കൂടാതെ ജില്ലാ ആരോഗ്യ വകുപ്പിലേയ്ക്കും പബഌക് ഹെല്‍ത്ത് സെന്ററുകളിലേയ്ക്കും കെ.എസ്.എസ്.എസ് സ്വാശ്രയസംഘാംഗങ്ങള്‍ക്കും പൊതുസമൂഹത്തിനുമായി മിതമായ നിരക്കില്‍ കോറോണ പ്രതിരോധ മാസ്‌ക്കുകള്‍ കെ.എസ്.എസ്.എസ് നിര്‍മ്മിച്ച് ലഭ്യമാക്കി വരുന്നു. കെ.എസ്.എസ്.എസിന്റെ നേതൃത്വത്തില്‍ തയ്യല്‍ പരിശീലനം പൂര്‍ത്തിയാക്കിയ വനിതകള്‍ തങ്ങളുടെ വീടുകളിലാണ് മാസ്‌കുകള്‍ നിര്‍മ്മിക്കുന്നത്. കൂടാതെ ഹാന്‍ഡ് വാഷ് കിറ്റുകള്‍, ശുചിത്വ ബോധവല്‍ക്കരണ സന്ദേശം നല്‍കുന്ന വീഡിയോ ഡോക്കുമെന്ററികള്‍, ഭക്ഷണ പൊതികളുടെ വിതരണം എന്നിവയും കെ.എസ്.എസ്.എസിന്റെ നേതൃത്വത്തില്‍ ചെയ്തുവരുന്നു. കൊറോണാ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിവിധ ഏജന്‍സികളും സംഘടനകളുമായി സഹകരിച്ച് ഭക്ഷണ കിറ്റ് ഉള്‍പ്പെടെയുള്ള തുടര്‍ പ്രവര്‍ത്തനങ്ങള്‍ വരുംദിനങ്ങളില്‍ നടപ്പിലാക്കുമെന്ന് കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ പറഞ്ഞു.
Comments