ലോകമെമ്പാടും വ്യാപിച്ചു കൊണ്ടിരിക്കുന്ന മഹാമാരിയുടെ പശ്ചാത്തലത്തിൽ മിഡിലീസ്റ്റ് യുവജനങ്ങളും കേരളത്തിലെ കെ.സി.വൈ.എൽ യുവജന പ്രീതിനിധികളും അഭിവന്ദ്യ പിതാക്കന്മാർ ഒപ്പം സംവദിക്കാനുള്ള ഓൺലൈൻ വേദിയായി LAMICIZIA മാറി. കെ.സി.വൈ.എൽ അതിരൂപതാ പ്രസിഡൻറ് ലിബിൻ ജോസ് പാറയിൽ സ്വാഗതം ആശംസിച്ച സംവാദത്തിൽ അഭിവന്ദ്യ മാർ മാത്യു മൂലക്കാട്ട് പിതാവ് ഉദ്ഘാടന കർമം നിർവഹിച്ചു. ദൈവപരിപാലനയിൽ ആശ്രയിച്ചുകൊണ്ട് പ്രതികൂലസാഹചര്യങ്ങളെ മുന്നോട്ടുള്ള ചവിട്ടുപടികൾ ആക്കി മാറ്റണം എന്ന് ഉദ്ഘാടനം പ്രസംഗത്തിലൂടെ അഭിവന്ദ്യ മാർ മാത്യു മൂലക്കാട്ട് പിതാവ് യുവജങ്ങളോട് ആഹ്വാനം ചെയ്തു. തുടർന്ന് ക്നാനായ സമുദായത്തിന്റെ ഭാവി വാഗ്ദാനമായ ക്നാനായ യുവജനങ്ങൾ ആധുനിക സാമൂഹിക മാധ്യമങ്ങളുടെ ശരിയായ ഉപയോഗത്തിലും വ്യത്യസ്തമായ തൊഴിൽ മേഖലകളിലും പ്രാവണ്യം ഉള്ളവർ അകണമെന്നും ഏത് പ്രതികൂല സാഹചര്യങ്ങളിലും ബന്ധങ്ങൾ വേർവിടാതെ സൂക്ഷിക്കണമെന്നും അഭിവന്ദ്യ മാർ ജോസഫ് പണ്ടാരശ്ശരി പിതാവ് അറിയിച്ചു. മിഡിലീസ്റ്റിലെ വിവിധ കെ.സി.വൈ എൽ കെ.സി.സി യൂണിറ്റുകളിലെ ഭാരവാഹികൾ നിലവിലെ അവിടുത്തെ സാഹചര്യങ്ങൾ വെളിപ്പെടുത്തി സംസാരിക്കുകയും കൊറോണ കാലത്ത് കെ.സി.വൈ.എൽ സംഘടന ചെയ്യാനായ പ്രവർത്തനങ്ങളെപ്പറ്റി അതിരൂപത ജനറൽ സെക്രട്ടറി ബോഹിത് ജോൺസൺ വിവരിക്കുകയും ചെയ്തു. മിഡിലീസ്റ്റിലെ വിവിധ രാജ്യങ്ങളിൽ ലഭിച്ചേക്കാവുന്ന തൊഴിൽ സാധ്യതകളെപ്പറ്റി യുവജനങ്ങൾക്ക് അറിയുവാനുള്ള ഒരു അവസരമായി LAMICIZIA മാറി. സ്വദേശത്തും വിദേശത്തുമായിട്ടുള്ള 162 യുവജനങ്ങൾ മീറ്റിംഗിൽ പങ്കെടുത്തു. കെ.സി.വൈ.എൽ അതിരൂപതാ സമിതിയും മിഡിലീസ്റ്റീൽ നിന്നും തുഷാർ കണിയാമ്പറമ്പിൽ, സജി ജോസഫ്, ടോമി സൈമൺ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. |