Home‎ > ‎India‎ > ‎

KCYL മലബാർ റീജിയൻ യുവജനദിനാഘോഷവും ഓൺലൈൻ കരിയർ ഗൈഡൻസ് ക്ലാസ്സും

posted Jun 30, 2020, 4:23 AM by Knanaya Voice
കണ്ണൂർ :കെ.സി.വൈ.എൽ മലബാർ റീജിയന്റെ ആഭ്യമുഖ്യത്തിൽ യുവജനദിനത്തോടനുബന്ധിച്ചു മലബാറിലെ യുവജങ്ങൾക്കായി ജൂലൈ 5 യുവജനദിനത്തിൽ രാവിലെ 11 മണിമുതൽ പ്ലസ് ടു, ഡിഗ്രി പഠിക്കുന്നവർക്കും പൂർത്തിയാക്കിയാക്കിയവർക്കുമായി ഒരു ഓൺലൈൻ കരിയർ ഗൈഡൻസ് ക്ലാസ്സ്‌ സംഘടിപ്പിക്കുന്നു. അഭിവന്ദ്യ മാർ ജോസഫ് പണ്ടാരശ്ശേരിയിൽ മലബാർ റീജിയൻ യുവജനദിനവും ഓൺലൈൻ വെബ്ബിനാറും ഉത്ഘാടനം ചെയ്യും. മുൻ കെ. സി. വൈ. എം സംസ്ഥാന പ്രസിഡന്റ്‌ ശ്രീ. സിറിയക്ക് ചാഴികാടൻ ഓൺലൈൻ വെബ്ബിനറിന് നേതൃത്വം നൽകും. സാധിക്കുന്ന യൂണിറ്റുകൾ സർക്കാർ മാർഗനിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് അന്നേദിവസം വി. കുർബാനയിൽ പങ്കുചേരുകയും പതാക ഉയർത്തുകയും ചെയ്യുന്നതാണ്.
Comments