കണ്ണൂർ : കെ.സി.വൈ.എൽ മലബാർ റീജിയന്റെ ആഭിമുഖ്യത്തിൽ യുവജനദിനാഘോഷവും കരിയർ ഗൈഡൻസ് ക്ലാസ്സും നടത്തപ്പെട്ടു. മാർ :ജോസഫ് പണ്ടാരശ്ശേരിൽ യുവജനദിനാഘോഷവും കരിയർ ഗൈഡൻസ് ക്ലാസ്സും ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ആൽബർട്ട് തോമസ് കൊച്ചുപറമ്പിൽ അദ്ധ്യക്ഷത വഹിച്ച മീറ്റിംഗിൽ സെക്രട്ടറി അമൽ അബ്രഹം വെട്ടിക്കാട്ടിൽ സ്വാഗതം ആശംസിച്ചു. കരിയർ ഗൈഡൻസ് ക്ലാസ്സിന് ശ്രീ. സിറിയക് ചാഴികാടൻ നേതൃത്വം നൽകി. ജോ. സെക്രട്ടറി അനുപ്രിയ പി. ബി നന്ദി അർപ്പിച്ചു സംസാരിച്ചു. മലബാർ റീജിയൻ ചാപ്ലിയൻ ഫാ. ബിബിൻ കണ്ടോത്ത്, വൈ. പ്രെസിഡന്റ് അനുമോൾ ബിജു, ട്രഷറർ സിജിൽ രാജു വലിയവീട്ടിൽ, ഡയറക്ടർ ശ്രീ. ഡൊമിനിക് പയറ്റുകാലയിൽ, അഡ്വൈസർ സി. അനറ്റ്സി SJC എന്നിവർ സന്നിഹിതരായിരുന്നു. വിവിധ ഫൊറോനകളിൽ നിന്നായി യുവജനങ്ങൾ പരിപാടിയിൽ പങ്കെടുത്തു. |